Skip to main content

ജി ഐ എസ് ദ്വിദിന പരിശീലന പരിപാടി

             സംസ്ഥാന സർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോലുഷൻസ്(ICFOSS) വിദ്യാർത്ഥികൾക്കായി ജി ഐ എസ് മേഖലയിൽ പ്രവർത്തിപരിചയം നേടുന്നതിനാവശ്യമായ വിവിധ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ, മാപ്പിങ് തുടങ്ങിയവ ഉൾപ്പെടുത്തി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ള ഓഫീസിൽ ജൂലൈ 19, 20 തീയതികളിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും ഈ വർഷം പ്ലസ് ടു വിജയിച്ചു തുടർപഠനത്തിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://icfoss.in/event-details/192, ഫോൺ : 0471-2413012, 9400225962, ഓൺലൈൻ റെജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/Ugynzbr6mWgfLms19

പി.എൻ.എക്സ്. 2919/2024

date