Skip to main content

ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഒഴിവുളള ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും, മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ (സ്മിത്തി) തസ്തികയിലേക്കും താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ് എന്‍ഞ്ചിനീയിറിങ് വിഭാഗത്തില്‍ ഡിപ്‌ളോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത.   ഐ.ടി.ഐ (സ്മിത്തി) യാണ്  ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍  കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

 

date