Skip to main content

നാഷണൽ ഡിസബിലിറ്റി അവാർഡിന് നോമിനേഷന്‍ ക്ഷണിച്ചു

 ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  കേന്ദ്ര ഗവൺമെന്‍റ് ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡിന് നോമിനേഷന്‍ ക്ഷണിച്ചു.  എട്ട് വിഭാഗങ്ങളിലായാണ് നോമിനേഷൻ.  ഓരോ വിഭാഗത്തിലും നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈനായാണ് നോമിനേഷൻ സമര്‍പ്പിക്കേണ്ടത്. ജൂലൈ 31 നുള്ളില്‍ ഓൺലൈൻ പോർട്ടൽ മുഖേന നോമിനേഷന്‍ സമര്‍പ്പിക്കണം. അവാർഡ് കാറ്റഗറി സംബന്ധിച്ച വിശദാംശങ്ങൾ www.awards.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

 

date