Skip to main content

ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡ് 2024 നായി നോമിനേഷൻ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (ഗവ/പബ്ലിക് സെക്ടർ), ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (പ്രൈവറ്റ് സെക്ടർ), സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽ ദായകർ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിയ്ക്കുന്ന മികച്ച എൻ.ജി.ഒ സ്ഥാപനങ്ങൾ, ഭിന്നശേഷി വിഭാഗത്തിലെ മികച്ച മാതൃക വ്യക്തി, മികച്ച സർഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ, ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മുൻസിപാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എൻ ജി ഒ കൾ നടത്തി വരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സർക്കാർ/സ്വകാര്യ/പൊതുമേഖല ), സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ (സ്‌കൂൾ/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ഗവേഷണങ്ങൾ, സംരംഭങ്ങൾ എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്.

അവാർഡിനുള്ള അപേക്ഷയോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റുരേഖകളും ആഗസ്റ്റ് 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിലും 0471-2343241 എന്ന ഫോൺ നമ്പറിലും ലഭിക്കും.

date