Skip to main content

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി

        വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള പാർട്ട് ടൈം കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും www.sitttrkerala.ac.inwww.polyadmission.org എന്നിവയിൽ ലഭിക്കുംപട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവപ്രസ്സിലെ ജീവനക്കാർക്കും സംവരണം ഉണ്ടായിരിക്കുംപൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 25 രൂപ അപേക്ഷ ഫീസ് സഹിതം ജൂലൈ 24 ന് വൈകിട്ട് 4 നകം സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ ലഭിക്കണം.

പി.എൻ.എക്സ്. 2941/2024

date