Skip to main content

നിപ പ്രതിരോധം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

             മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തിമ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

             ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിഎൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർമലപ്പുറംകോഴിക്കോട് ജില്ലാ കളക്ടർമാർആരോഗ്യ വകുപ്പ് ഡയറക്ടർമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർഅഡീഷണൽ ഡയറക്ടർനിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർസ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾമലപ്പുറംകോഴിക്കോട് ഡി.എം.ഒ.മാർഡി.പി.എം.മാർജില്ലാ സർവൈലൻസ് ഓഫീസർമാർമെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർസൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3038/2024

date