പ്ലസ് വൺ കോമ്പിനേഷൻ ട്രാൻസ്ഫർ
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം അധികമായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം 2024 ജൂലൈ 19 ന് ഉച്ചയ്ക്ക് 2 മണി നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 45,508 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് 2024 ജൂലൈ 22 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നതാണ്. കാൻഡിഡേറ്റ് ലോഗിനിലെ “Transfer Allot Results” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകേണ്ടതുമാണ്. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, റ്റിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ / കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്. ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 2024 ജൂലൈ 22ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
പി.എൻ.എക്സ്. 3059/2024
- Log in to post comments