Skip to main content

ഹോമിയോ ചികിത്സയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചു: പി. ഉബൈദുള്ള

ഹോമിയോപ്പതി ചികിത്സയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും മാരകരോഗങ്ങള്‍ക്ക് വരെ ആളുകള്‍ ഹോമിയോ ചികിത്സ തേടുന്നുണ്ടെന്നും പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ നടന്ന ഹോമിയോപ്പതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം നിയമസഭാമണ്ഡലത്തില്‍ രണ്ട് ഹോമിയോ ഡിസ്പന്‍സറികള്‍ക്ക് നേരത്തേ എം.എല്‍.എ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും സ്ഥലം കണ്ടെത്തിയാല്‍ ഒരു ഡിസ്പെന്‍സറിക്ക് കൂടി എം.എല്‍.എ ഫണ്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരി ഗവ. ഹോമിയോ ആശുപത്രി സൂപ്രന്റ് ഡോ. മുബഷിറ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ഹോമിയോപ്പതി) ഡോ. ഹന്നാ യാസ്മിന്‍ വയലില്‍,   ഡോ. ഹരീഷ് കുമാര്‍, ഡോ. മുഹമ്മദ് അസ്്‌ലം, ഡോ. കെ.കെ ഷിജു, ഡോ. രശ്മി പര്‍വീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഹോമിയോ: കുപ്രചരണങ്ങളും യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി നടന്നു. ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, ഉപന്യാസ മത്സരം, പോസ്റ്റര്‍ രചനാ മത്സരം എന്നിവയിലെ വിജയികള്‍ക്ക് പി.ഉബൈദുള്ള എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

date