Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന ഭവനനിർമ്മാണ ബോർഡ് 2024-25 സാമ്പത്തിക വർഷത്തിൽ ദുർബലർക്കും/ താഴ്ന്ന വരുമാനക്കാർക്കും വേണ്ടിയുള്ള ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്കു വേണ്ടിയുള്ള ലോൺ ലിങ്ക്ഡ് സബ്സിഡി പദ്ധതി,സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള വായ്പാപദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kshb.kerala.gov.in   വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.അവസാനതീയതി ജൂലൈ 31. ഫോൺ: 0481-2570410 (കെ.ഐ.ഒ.പി.ആർ.1477/2024)

date