Skip to main content

ഐ.എച്ച്.ആർ.ഡി എം.ടെക് പ്രവേശനം

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനീയറിംഗ് കോളേജ്, എറണാകുളം (0484-2575370, 8547005091) www.mec.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ (0469-2678983, 8547005034) www.cek.ac.in, എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സുകളിലെ (2024-25) സ്പോൺസേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 31ന്  വൈകിട്ട് 4 മണിവരെ  സമർപ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ഠ അനുബന്ധങ്ങൾ, 600/- (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്ട്രേഷൻ ഫീസ് എന്നിവ ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം നാലുമണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, ഫോൺ: 8547005000 
 

date