Skip to main content

കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിൽ പുതിയ ജിംനേഷ്യം

**മന്ത്രി ഒ.ആർ കേളു ഇന്ന് (ജൂലൈ 23) ഉദ്ഘാടനം ചെയ്യും

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഇനി ജിംനേഷ്യവും. ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക്  12ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. എം.ആർ.എസിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരിക്കും. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.രേണു രാജ്, കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ വിമല വിജയഭാസ്‌കർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നൽകുന്ന പുസ്തകങ്ങളുടെ സമർപ്പണവും കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് നൽകുന്ന 500 പുസ്തകങ്ങളുടെ സമർപ്പണവും മന്ത്രി നിർവഹിക്കും. 35,000 രൂപയുടെ പുസ്തകങ്ങളാണ് താലൂക്ക് ലൈബ്രറി കൗൺസിൽ നൽകുന്നത്. കേരള ഗ്രാമീൺ ബാങ്കാണ് ജിംനേഷ്യം സ്‌പോൺസർ ചെയ്തിരിക്കുന്നത്.

date