Skip to main content

ജില്ലാ തല ആരോഗ്യ പരിശോധന ക്യാമ്പ്

 

 

ജില്ലയിലെ കൈത്തറി തൊഴിലാളികൾ ക്കായി, കണ്ണൂർ, എ.കെ.ജി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കൈത്തറി ഡയറക്ടറേറ്റ് ജില്ലാ തല ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.  കാഞ്ഞിരോട് നെയ്ത്ത് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ  മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ ഉദ്ഘാടനം  നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (ഇൻ ചാർജ്) ഇ ആർ നിധിൻ അദ്ധ്യക്ഷത വഹിച്ചു.  230 തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

 

അടുത്ത ആരോഗ്യ പരിശോധനാ ക്യാമ്പ് കണ്ണൂർ കൈത്തറി സർക്കിളിലെ ചിറക്കൽ കൈത്തറി സംഘം ഹാളിൽ ജൂലൈ 24 ന് നടക്കും.

 

date