Post Category
പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിവാഹത്തിനു സഹായധനം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്കായി വിവാഹം/ നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന് https://suneeth.sid.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ജില്ലാ സമൂഹ്യനീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
date
- Log in to post comments