Skip to main content

വനമിത്ര അവാര്‍ഡ്; അപേക്ഷിക്കാം

ജൈവവൈവിദ്ധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവിവകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവ വൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശീക ജൈവവൈവിധ്യം: പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ ഒരു അവാര്‍ഡാണ് നല്‍കുക. ഇടുക്കി ജില്ലയില്‍ 2024 - 25 വര്‍ഷത്തേയ്ക്ക് വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ685 603 എന്ന വിലാസത്തില്‍ ജൂലൈ, 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പും തെളിവിലേയ്ക്കായി പ്രസക്തമായരേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തണം. ഫോൺ: 04862232505.

date