Skip to main content

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം; അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ വനം-വന്യജീവി വകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി ഈ വര്‍ഷം ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിന് കാവുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603എന്ന വിലാസത്തില്‍ ജൂലൈ, 31 ന് മുമ്പായി സമര്‍പ്പിക്കണം. ഫോൺ: 04862232505 .

date