Skip to main content

വയോസേവന അവാർഡിന് നോമിനേഷൻ ക്ഷണിച്ചു

വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വിഭാഗങ്ങൾക്കുള്ള സംസ്ഥാനതല വയോസേവന അവാർഡിന് ഇ ജില്ലയിൽ നിന്നും നോമിനേഷൻ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. അവാർഡിനായി നേരിട്ട് അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. മികച്ച എൻ ജി ഒ , മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ , മികച്ച ഗവ. വൃദ്ധ സദനം, മുതിർന്ന പൗരന്മാരിൽ നിന്നുള്ള മികച്ച കായിക താരം , കലാ സാഹിത്യ സാംസ്കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മുതിർന്ന പൗരൻ, മുതിർന്ന പൗരനുള്ള ആജീവനാന്ത ബഹുമതി എന്നിവിഭാഗങ്ങളിലാണ് അവാർഡുകൾ.
നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി/സ്ഥാപനം ഓരോ വിഭാഗത്തിൽ നിന്നും ഒന്നുവീതം മാത്രം നാമനിർദ്ദേശം നടത്തണം.. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . നാമ നിർദേശ പത്രിക മാതൃകക്കും , പ്രൊഫോർമ മാതൃകക്കും കൂടുതൽ വിവരങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് ആയ www.sjd.kerala.gov.in സന്ദർശിക്കുക. നോമിനേഷനുകൾ ലഭ്യമാക്കേണ്ട വിലാസം :ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, പിൻ :685584, ഫോൺ:04862 228160

date