Skip to main content

വാഹനം ആവശ്യമുണ്ട്

തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റിവ് കെയറിന്റെ ഭാഗമായി ഈ വർഷം ഹോം കെയറിനായി വാഹനം നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 സീറ്റുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായ എര്‍ട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങള്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകളാണ് ക്ഷണിച്ചത്. ടെണ്ടര്‍ അപേക്ഷകള്‍ ആഗസ്റ്റ് 2 ന് ഉച്ചക്ക് 2,30 വരെ സ്വീകരിക്കും. ഫോൺ: 04862 222630

date