Skip to main content

ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, ജയിലില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായം, പ്രൊബേഷണര്‍മാര്‍ക്കുള്ള ധനസഹായം, അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍/ഗുരുതരമായി പരിക്കേറ്റവര്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായം, അതിക്രമത്തിനരയായി മരണപ്പെടുകയോ കിടപ്പിലാവുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്. സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ജില്ല പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 047722238450.
 

date