Skip to main content

ക്ഷീര പദ്ധതികള്‍ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

 

ആലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം ജൂലൈ 31 വരെ നീട്ടി. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് അപേക്ഷിക്കാം. രണ്ട് സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശു ഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി, നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിയ്ക്കു വേണ്ടിയുള്ള യന്ത്രവല്‍കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.  മില്‍ക്ക്ഷെഡ് വികസന പദ്ധതികള്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.
 

date