Skip to main content

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം - വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച അപേക്ഷാ ഫോം വനം വകുപ്പിന്റെ www.forest.gov.in ൽ നിന്നും, തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്. താത്പര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ - 20 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2320609, 8547603777, 8547603775.

പി.എൻ.എക്‌സ്. 3092/2024

date