Skip to main content

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഏകദിന ക്യാമ്പ്  

        ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ ആധാർ എടുത്തിട്ടില്ലാത്തവർക്ക് ആധാർ എടുക്കാനുംനിലവിലുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനും എല്ലാ ജില്ലകളിലും ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയതായി ആധാർ എൻറോൾ ചെയ്യുന്നതിനുംനിലവിലെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുകയോwww.sjd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31.

          പി.എൻ.എക്‌സ്. 3107/2024

date