Skip to main content

കർക്കടക വാവുബലി: ശംഖുംമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്തി

കർക്കടക വാവുബലിക്കായി ശംഖുംമുഖത്ത് എത്തുന്നവർക്ക് സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ പുരോഗതി ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ബലിതർപ്പണം നടത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് എം.എൽ.എ  നിർദേശിച്ചു.  

ചടങ്ങുകൾ കഴിഞ്ഞ വർഷത്തെ രീതിയിൽ നിയന്ത്രണവിധേയമായി നടത്താൻ യോഗം തീരുമാനിച്ചു. ലൈഫ് ഗാർഡുമാരുടെ എണ്ണം കൂട്ടാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും.  കടൽത്തീരത്ത് സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനം ലഭ്യമാക്കും. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്നും 16 ആക്കി ഉയർത്താനും യോഗം തീരുമാനിച്ചു. ബലിതർപ്പണം കഴിഞ്ഞ് കുളിക്കാൻ എത്തുന്നവർക്കായി 50 വാട്ടർ ഷവറുകളും സ്ഥാപിക്കും. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു

date