Skip to main content

അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്‌തികയിലേക്ക് അപേക്ഷിക്കാം

ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ പ്രൊജക്ടിലെ തുവ്വൂർ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്‌തികകളിൽ നിയമിക്കുന്നതിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-46-പ്രായപരിധിയിൽ ഉള്ളവരും തുവ്വൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് മൂന്നു വർഷം വരെ ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും. അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായിരിരിക്കണം. സർക്കാർ അംഗീകൃത നഴ്‌സറി ടീച്ചർ, പ്രി പ്രൈമറി ടീച്ചർ, ബാലസേവികാ ട്രെയ്‌നിങ് കോഴ്‌സുകൾ പാസ്സായിട്ടുള്ളവർക്കു മുൻഗണന ലഭിക്കും. അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുതാനും വായിക്കാനും അറിവുള്ളവരാകണം. 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരകുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, തുവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ, കരുവാരകുണ്ട് പി.ഓ. പിൻ-676523 എന്ന വിലാസത്തിൽ ആഗസ്റ്റ് ഏഴു വരെ സ്വീകരിക്കും.

date