Skip to main content

വായ്പാ ജനസമ്പർക്ക പരിപാടി 25 ന്

ഇടുക്കി ജില്ലാ ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ മുതലക്കോടം സെൻറ് ജോർജ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ ഈ മാസം 25 ന് രാവിലെ 11 30 ന് വായ്പ സംബന്ധമായ ജനസമ്പർക്ക പരിപാടി നടക്കും. ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതല ഏറ്റ് എടുത്തതിനുശേഷം ഉള്ള ഈ വായ്പ വിതരണമേള എസ് ബി ഐ കേരള സർക്കിൾ മേധാവി യും ചീഫ് ജനറൽ മാനേജരുമായ എ ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും. മേളയിൽ ഇടുക്കി ജില്ലയിലെ വിവിധ ബാങ്കുകളുടെയും ഗവൺമെൻറ് ഡിപ്പാർട്ട്മെന്റുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും.അതോടൊപ്പം പുതിയ വായ്പകളെ കുറിച്ചും വിവരണവും വായ്പ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും മേളയുടെ ഭാഗമായി നടക്കും.

date