Post Category
സൈക്കോളജി അപ്രന്റിസ് നിയമനം
പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ "ജീവനി മെന്റൽ വെൽബീയിങ്" പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില് സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 04933 227370.
date
- Log in to post comments