Skip to main content

ധന സഹായം കൈമാറി

ജോലിയിലിരിക്കെ മരണപ്പെട്ട കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗം അനീഷിന്റെ കുടുംബത്തിനുള്ള മരണാനന്തര ധസഹായം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ വീട്ടിലെത്തി കൈമാറി. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ധനസഹായമായി നല്‍കിയത്. ചടങ്ങില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്. സുഭാഷ്, ഉപദേശക സമിതി അംഗങ്ങളായ അറുമുഖൻ, ബഷീർ, ബോർഡ് സ്റ്റാഫ് കെ. നൗഫൽ എന്നിവരും സന്നിഹിതരായിരുന്നു.

date