Skip to main content

സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജില്‍ ഒന്നാം വര്‍ഷ യു.ജി ക്ലാസ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂലൈ 27 നുള്ളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജ‍രാവണം.

                 തവനൂര്‍ ഗവ. കോളേജില്‍ ഏഴാം സെമസ്റ്റര്‍ (2021 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂലൈ 26 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0494 2687000, 9188900204.

                പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബി.എ മലയാളം, സംസ്കൃതം, എം.എ സംസ്കൃതം ക്ലാസുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ജൂലൈ 29 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. നിലവില്‍ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് മാറ്റം വഴിയാണ് പ്രവേശനം നേടാനാവുക. ഫോണ്‍: 0466 2212223

date