Post Category
പെരളം വില്ലേജിൻ്റെ ഡിജിറ്റൽ സർവ്വെ ജോലി ആരംഭിച്ചു
പെരളം വില്ലേജിൽ ഡിജിറ്റൽ സർവെ ജോലി ആരംഭിക്കുന്നതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിച്ചു. കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലേജു എ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റീ-സർവ്വെ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് പദ്ധതി വിശദീകരണം നടത്തി. സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ വി ഡി സിന്ധു, എം രാഘവൻ , ടി ഗോപാലൻ , പി പങ്കജാക്ഷി, സി പ്രിയ, പയ്യന്നൂർ റീ-സർവ്വെ സൂപ്രണ്ട് കെ ബാലകൃഷ്ണൻ, ഹെഡ് സർവ്വെയർ സോണി എന്നിവർ സംസാരിച്ചു.
പയ്യന്നൂർ താലൂക്കിൽ ഡിജിറ്റൽ സർവെ യ്ക്കെടുത്ത ആദ്യ വില്ലേജാണ് പെരളം.
date
- Log in to post comments