Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 30ന്

 

 

ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതി യോഗം നവംബർ 30ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. 

 

(പി.എൻ.എ.2864/17)

കല്ലുമ്മക്കായ് കൃഷി:

അപേക്ഷ ക്ഷണിച്ചു

 

 

സൗജന്യ കരൾരോഗ ചികിത്സ

 

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിൽ കരൾരോഗമുക്തി ചികിത്സ പദ്ധതി നടപ്പാക്കുന്നു. ഫാറ്റി ലിവർ, ഫാറ്റി ലിവർ ഫങ്ഷൻ ടെസ്റ്റ്, പോസ്റ്റ് ഇൻഫക്ടിവ് ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങൾക്ക് ജില്ലാ ആയൂർവേദ ആശുപത്രി, ഗവൺമെന്റ് ആയുർവേദ ആശുപത്രി, ചേർത്തല, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്. ചികിത്സ ആവശ്യമുള്ളവർ ചികിത്സാ രേഖകൾ സഹിതം എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 9447465659(ആലപ്പുഴ), 9447359241(മാവേലിക്കര) 9447605564(ചേർത്തല) 9847836586(കായംകുളം).

 

(പി.എൻ.എ.2866/17)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ബീച്ചിലെ മൂന്ന് ഹൈമാസ്റ്റ് പോസ്റ്റുകളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30ന് പകൽ ഒന്നു വരെ ക്വട്ടേഷൻ സമർപ്പിക്കാം. 30ന് പകൽ മൂന്നിന് ക്വട്ടേഷനുകൾ ഡി.റ്റി.പി.സി. സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുറക്കും. ക്വട്ടേഷൻ  സെക്രട്ടറി, ഡി.റ്റി.പി.സി., ബോട്ട് ജെട്ടി റോഡ്, ആലപ്പുഴ 688011 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്  ഫോൺ: 0477 2251796.

 

(പി.എൻ.എ.2867/17)

 

ക്രിസ്തുമസ്-പുതുവത്സരാഘോഷം; 

എക്‌സൈസ് കൺട്രോൾ റൂം ഡിസംബർ അഞ്ചു മുതൽ

 

ആലപ്പുഴ: ക്രിസ്മസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് ജില്ലയിൽ എക്‌സൈസ് പ്രവർത്തനങ്ങൾ ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം ഡിസംബർ അഞ്ചു  മുതൽ തുടങ്ങും.  വ്യാജമദ്യനിർമ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ  ഉപഭോഗം/വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേര്  അതീവ രഹസ്യമായി സൂക്ഷിക്കും. വിവരം നൽകുന്നവർക്ക് 5000 രൂപ മുതൽ 25000 രൂപ വരെ പാരിതോഷികം പിടിക്കപ്പെടുന്ന ചാരായത്തിന്റെ  അളവനുസരിച്ച് നൽകും.  

 

ജില്ലാ ഓഫീസ് കൺട്രോൾ റൂം : 0477 2252049, 18004252696 (ടോൾ ഫ്രീ),  155 358  (ടോൾ ഫ്രീ ബി.എസ്.എൻ.എൽ).   എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് : 0477 2251639, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) ആലപ്പുഴ:9496002864. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ:9447178056. വിവിധ എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ  ബന്ധപ്പെടാവുന്ന നമ്പറുകൾ.  ചേർത്തല: 0478-2813126, 9400069483 (സർക്കിൾ ഇൻസ്‌പെക്ടർ), 9400069484(എക്‌സൈസ് ഇൻസ്‌പെക്ടർ). ആലപ്പുഴ:0477-2230183, 9400069485(സി.ഐ), 9400069486(ഇ.ഐ.) കുട്ടനാട്:0477-2704833, 9400069487(സി.ഐ). ചെങ്ങന്നൂർ:0479-2452415, 9400069488(സി.ഐ), 9400069489(ഇ.ഐ.). മാവേലിക്കര:0479-2340265, 9400069490 (സി.ഐ), 9400069491 (ഇ.ഐ), ഹരിപ്പാട്:0479-2412350, 9400069492(സി.ഐ), 9400069493(ഇ.ഐ). എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റീ നാർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് ആലപ്പുഴ:0477-2251639, 9400069494(സി.ഐ), 9400069495 (ഇ.ഐ.). എക്‌സൈസ് റേഞ്ച് ഓഫീസുകൾ- കുത്തിയതോട്: 0478-2561966, 9400069496(ഇ.ഐ.). ചേർത്തല:  0478-2823547, 9400069497(ഇ.ഐ.), ആലപ്പുഴ: 0477-2230182, 9400069498(ഇ.ഐ.), കുട്ടനാട്:0477-2704851,9400069499(ഇ.ഐ.). ചെങ്ങന്നൂർ: 0479-2451818, 9400069501(ഇ.ഐ.), മാവേലിക്കര:0479-2340270, 9400069502(ഇ.ഐ.), നൂറനാട് :0479-2373300, 9400069503 (ഇ.ഐ.). കാർത്തികപ്പള്ളി: 0479-2480570, 9400069504 (ഇ.ഐ.). കായംകുളം: 0479-2434858, 9400069505(ഇ.ഐ.).  

 

(പി.എൻ.എ.2868/17)

 

അധ്യാപക ഒഴിവ്: 

രേഖകളുമായി എത്തണം

 

ആലപ്പുഴ: വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുള്ള എച്ച്.എസ്.എ/യു.പി.എസ്.എ/ എൽ.പി.എസ്.എ./ ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) താത്കാലിക ഒഴിവുകൾ പരിഗണിക്കുന്നതിനായി കെ-ടെറ്റ്/സി-ടെറ്റ്/ സെറ്റ്/നെറ്റ്/പി.എച്ച്.ഡി./എം.ഫിൽ യോഗ്യതകൾ പാസായവർ നവംബർ 30ന് അസൽ സർട്ടിഫിക്കറ്റുകളും മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഉദ്യോഗാർഥികൾ ഹാജരാകണം. പ്രായം 18-40 (നിയമാനുസൃത ഇളവ് ലഭിക്കും). 

 

(പി.എൻ.എ.2869/17)

 

സ്ത്രീധന-ഗാർഹിക പീഢന 

നിരോധന ദിനാചരണം ഇന്ന്

 

ആലപ്പുഴ: സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന സ്ത്രീധന-ഗാർഹിക പീഢന നിരോധന ദിനാചരണത്തിന്റ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 28) രാവിലെ 11.30ന് ആലപ്പുഴ എസ്.ഡി കോളജിൽ നടക്കും. ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ.എസ്. നടരാജഅയ്യർ അധ്യക്ഷത വഹിക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സാബു ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ  കെ.എസ്. വിനീത്ചന്ദ്ര, വനിത സംരക്ഷണ ഓഫീസർ എസ്. ജിജ, പി.റ്റി.എ. പ്രസിഡന്റ് ഡോ. എസ്. അജയകുമാർ, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ റ്റി.വി. മിനിമോൾ, ജില്ലാ പ്രൊബേഷൻ ഓഫീസർ മൻസൂർ, ഡോ. ജെ. വീണ, ഡോ. ബിന്ദുനായർ എന്നിവർ പങ്കെടുക്കും. തുടർന്ന് ബോധവത്കരണ ക്ലാസ് നടക്കും. ഗാർഹിക അതിക്രമങ്ങളിൽ നിന്നു വനിതകളെ സംരക്ഷിക്കുന്ന നിയമങ്ങളെക്കുറിച്ച് അഡ്വ. ഷീബ രാകേഷ് ക്ലാസെടുക്കും.

 

(പി.എൻ.എ.2870/17)

 

ബീഡി വ്യവസായ മേഖല: 

ചർച്ച മാറ്റിവച്ചു

 

ആലപ്പുഴ: കേരളത്തിലെ ബീഡി വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ, ഇ.എസ്.ഐ. പരിധിയിൽനിന്നും ഇളവു നൽകൽ എന്നിവയുമായി ബന്ധപ്പെട്ട് ബീഡി വ്യവസായ മേഖലയിലെ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളുമായി തൊഴിലും എക്സൈസും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ നവംബർ 29ന് രാവിലെ 11ന് നടത്താനിരുന്ന  സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.  

 

(പി.എൻ.എ.2871/17)

 

വയലാറിൽ പാചകവാതക ടാങ്കർ ഇന്ന് 'ചോരും';

പേടിക്കേണ്ട മോക്ഡ്രില്ലാണ്

 

ആലപ്പുഴ: രാസദുരന്തം നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിനുള്ള മോക്ഡ്രിൽ ഇന്ന് (നവംബർ 28) രാവിലെ ദേശീയ പാതയിൽ തങ്കി കവലയ്ക്കും വയലാർ കവലയ്ക്കുമിടയ്ക്കു നടക്കും. പാചകവാതക ടാങ്കറിൽ വാതക ചോർച്ച ഉണ്ടാകുന്ന വ്യാജ സാഹചര്യം സൃഷ്ടിച്ചാണ് ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് മോക്ഡ്രിൽ സംഘടിപ്പിക്കുക.

 

രാസദുരന്തം നടന്നാൽ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികളുടെ ആവിഷ്‌കാരമാണ് നടക്കുന്നതെന്നും മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. 

 

തങ്കി കവലയ്ക്കും വയലാർ കവലയ്ക്കുമിടയ്ക്കുള്ള പ്രദേശത്തെ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലുള്ളവരെ ഒഴിപ്പിക്കും. ഇവരെ മാറ്റി താമസിപ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടും കൂടി രണ്ടു കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 

 

മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം, വൈദ്യുതി വിതരണത്തിൽ തടസ്സം എന്നിവ ഉണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട  എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  പങ്കെടുക്കണമെന്നും കളക്ടർ അറിയിച്ചു. 

 

(പി.എൻ.എ.2872/17)

 

ലാറി ബേക്കർ ജന്മ ശതാബ്ദി: 

സെമിനാർ ഇന്ന്  

 

ആലപ്പുഴ: ലാറിബേക്കർ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് കോസ്‌ഫോഡ് സംഘടിപ്പിക്കുന്ന ശുചിത്വ സെമിനാർ ഇന്ന് (നവംബർ 28) രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ടി.വി. അനുപമ സെമിനാർ ഉദ്ഘാടനം ചെയ്യും. ശുചിത്വമിഷൻ അസി.കോ-ഓർഡിനേറ്റർ കെ.പി. ലോറൻസ് ക്ലാസ്സെടുക്കും. എ.എൻ. പുരം ശിവകുമാർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ഹരികുമാർ വാലേത്ത് സ്വാഗതവും പി. പുഷ്പരാജൻ നന്ദിയും പറയും.

 

(പി.എൻ.എ.2873/17)

 

//അവസാനിച്ചു//

date