Skip to main content

അറിയിപ്പുകൾ

സീറ്റൊഴിവ്

സര്‍ക്കാര്‍ സ്ഥാപനമായ സീപാസ് ന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്പ്‌ളൈഡ് ലൈഫ് സയന്‌സസില്‍ എം.എസ്സി . ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ( എം എസ് സി. സുവോളജിക്ക് തുല്യം ) നു സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‌സസില് ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭ്യമാണ്.Ph. 9497816632, 9447012027

 

സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യു ജി സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തില്‍ നോണ്‍ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

 

കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റ്

സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ഹാന്‍വീവ് ഷോറൂം മുഖേന ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കും. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, സ്‌കൂള്‍, ബാങ്കുകള്‍, കമ്പനി ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20000 രൂപ വരെ വില വരുന്ന തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാം.

എറണാകുളത്ത് കെപിസിസി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂം കൂടാതെ എറണാകുളം റീജണല്‍ ഓഫീസിനു കീഴില്‍ വരുന്ന കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, തൃപ്പൂണിത്തുറ, ചേര്‍ത്തല, വൈക്കം, കോട്ടയം എന്നിവിടങ്ങളിലും ആനുകൂല്യം ലഭിക്കും. എല്ലാ അവധി ദിനങ്ങളിലും ഷോറൂമുകള്‍ തുറക്കും. ഫോണ്‍- 9446716109

date