Skip to main content

പഠനത്തോടൊപ്പം സമ്പാദ്യത്തിന്റെ പ്രാധാന്യവും മനസിലാക്കണം: ജില്ലാ കളക്ടര്‍

 മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും ഏജന്റുമാരെയും ആദരിച്ചു

പഠനത്തോടൊപ്പം സമ്പാദ്യശീലത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നത് വളരെ നല്ലതാണെന്ന് ജില്ല കളക്ടെ എന്‍.എസ്.കെ. ഉമേഷ്. ദേശീയ സമ്പാദ്യ പദ്ധതി 2003 - 24 അധ്യയനവര്‍ഷത്തില്‍ ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും  എം.പി.കെ.ബി.വൈ, എസ്.എ.എസ്. ഏജന്റുമാരെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സമ്പാദ്യശീലത്തിന്റെ പ്രാധാന്യം ചെറുപ്രായത്തിലേ തിരിച്ചറിയണം. നല്ല സമയത്തുളള സമ്പാദ്യം കഷ്ടപ്പാട് അനുഭവപ്പെടുന്ന സമയത്ത് നമ്മെ തുണയേകും. സംസ്ഥാനതലത്തില്‍ ഏറ്റവുമധികം നിക്ഷേപം സമാഹരിച്ചത് എറണാകുളം ജില്ലയാണെന്നത് അഭിമാനകരമാണ്. ഇതിനായി പ്രവര്‍ത്തിച്ച വകുപ്പിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാലയങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത് ഏറെ ഗുണകരമാണ്. നിക്ഷേപ സമാഹരണത്തിന് നേതൃത്വം നല്‍കുന്ന ഏജന്റുമാരില്‍ അധികവും വനിതകളാണെന്നതും അഭിമാനകരമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വയനാടിന്റെ പുന4 നി4മ്മാണ പ്രവ4ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ സമ്പാദ്യപദ്ധതി 2023-24 അധ്യയന വ4ഷത്തില്‍ ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെ ജില്ലാ കളക്ടര്‍ ആദരിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളും യുപി വിഭാഗത്തില്‍ അങ്കമാലി ഗവ. യു.പി. സ്‌കൂളും എല്‍പി വിഭാഗത്തില്‍ കോതമംഗലം വെണ്ടുവഴി ഗവ. എല്‍.പി. സ്‌കൂളും പുരസ്‌കാരം ഏറ്റുവാങ്ങി. 2023-24 സാമ്പത്തിക വര്‍ഷം മികച്ച നിക്ഷേപ സമാഹരണം നടത്തിയ മഹിളാ പ്രധാന്‍ ക്ഷേത്രീയ് യോജന (എംപികെബിവൈ) ഏജന്റുമാരെയും സ്റ്റാന്‍ഡേഡൈസ്ഡ് ഏജന്‍സി സിസ്റ്റം (എസ് എ എസ്) ഏജന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. 

ചടങ്ങില്‍ വയനാടിലെ ദുരിതബാധത4ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാ9 ഏജന്റുമാ4 നല്‍കുന്ന 291000 രൂപയുടെ ചെക്ക് ജില്ലാ കള്കടര്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂള്‍ നല്‍കുന്ന 50000 രൂപയുടെ ചെക്കും എരൂര്‍ കെ.എം. ഗവ. യുപി സ്‌കൂള്‍ നല്‍കുന്ന 10000 രൂപയുടെ ചെക്കും കിടങ്ങൂര്‍ സെന്റ് ജോസഫ് എച്ച് എസ് എസ് നല്‍കുന്ന 50001 രൂപയുടെ ചെക്കും ജില്ലാ കള്കടര്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുവട്ടൂ4 നവധാര സ്വയംസഹായ സംഘം നല്‍കിയ സംഭാവനയും ജില്ലാ കളക്ട4ക്ക് കൈമാറി. 

ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ എസ്. മനു, മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. ലൈജു, അഡീഷണല്‍ ഡയറക്ടര്‍ പി. അജിത് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഹനീഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ട4, ജില്ലാ ട്രഷറി ഓഫീസര്‍, എറണാകുളം കെ.ജെ. ജോസ് മോന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മുവാറ്റുപുഴ എം. നിസാര്‍ ബാബു, എറണാകുളം ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് എ.പി. ജോളി, മഹിളാ പ്രധാന ഏജന്റുമാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date