Skip to main content

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം ഇന്ന് പുനരാരംഭിക്കും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം ഇന്നുമുതൽ (ആഗസ്റ്റ് 26) പുനരാരംഭിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പാസ് വിതരണം നിർത്തി വെച്ചിരുന്നു. ഇനിമുതൽ വൈകുന്നേരം നാലു മുതൽ ഏഴു മണി വരെ ആയിരിക്കും സന്ദർശന സമയം. ആശുപത്രി വികസന സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒരു രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെ അനുവദിക്കും.  സന്ദർശകരായി ഒരു രോഗിക്ക് ഒരേസമയം രണ്ടുപേരിൽ കൂടുതൽ ആളുകളെയും അനുവദിക്കുകയില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

date