Skip to main content

അറിയിപ്പുകൾ

 വൈദ്യുതി നിരക്ക്: റെഗുലേറ്ററി കമ്മിഷന്‍
 പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ 5 ന്

 വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതിനു സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളിന്‍മേല്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് സെപ്റ്റംബര്‍ 5 ന് രാവിലെ 10.30 മുതല്‍ എറണാകുളം കോര്‍പറേഷന്‍ ടൗണ്‍ഹാളില്‍ നടത്തും. ഇതു കൂടാതെ തപാല്‍ മുഖേനയും ഇ മെയില്‍ - kserc@erckerala.org- മുഖേനയും  സമര്‍പ്പിക്കാം. രണ്ട് മാര്‍ഗങ്ങളിലൂടെയും അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍, കെപിഎഫ്‌സി ഭവനം, സിവി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 ന് അഞ്ചുമണിവരെ സ്വീകരിക്കും. 

ജോലി ഒഴിവ്

തൃശ്ശൂരിലെ ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇ-ലേണിംഗ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kuhs.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 5, അന്വേഷണത്തിന്, genadmn@kuhs.ac.in ഇ-മെയില്‍ വിലാസത്തിലോ 0487-2207650/ 2207780, എന്ന നമ്പറിലോ ബന്ധപ്പെടുക.

 
റീടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അഡീഷണല്‍ ഐ.സി.ഡി.എസ്.പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകിട്ട് 4.30 നും ഇടയില്‍ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി (അഡീഷണല്‍) ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയില്‍ cdpoedappallyaddl@gmail.com ഫോണ്‍ 9188959723.

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈപ്പിന്‍ ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 12 ന് ഉച്ചയ്ക്ക് ഒന്നു വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വൈപ്പിന്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍  0484- 2496656.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 30, 31 തീയതികളില്‍ വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ നടത്തുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ 9072592412, 9072592416.

യുവജനകമ്മീഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍:
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്

സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും കൗണ്‍സിലേഴ്‌സിനെയും മാര്‍ച്ച് 2025  വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഒഴിവും കാസറഗോഡ് ജില്ലയില്‍ രണ്ട് ഒഴിവുകളിലുമായി ഏഴു ജില്ലകളിലായി ആകെ  എട്ട് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരെയും രണ്ട്  കൗണ്‍സിലേഴ്‌സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ കോഡിനേറ്ററിന് 7000 രൂപയാണ് പ്രതിമാസ ഓണറേറിയം. കൗണ്‍സിലേഴ്‌സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. കൗണ്‍സിലേഴ്‌സിന് 12000 രൂപയാണ് പ്രതിമാസ ഹോണറേറിയം.

ജില്ലാ കോഡിനേറ്റര്‍ യോഗ്യത: പ്ലസ്ടു. കൗണ്‍സിലേഴ്‌സ് യോഗ്യത: എംഎസ്‌സി സൈക്കോളജി/ ങടണ  പ്രായപരിധി 18 നും - 40 നുമിടയില്‍. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യം ഉള്ള യുവജനങ്ങള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം 2024  ആഗസ്റ്റ്  30 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

date