Skip to main content

പൊതുവിപണി പരിശോധന നടത്തി

 

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെയും പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെയും വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി പ്രതേ്യക പരിശോധന സംഘം കുട്ടനാട് താലൂക്കില്‍ രാമങ്കരിയില്‍ പൊതുവിപണി പരിശോധന നടത്തി.  ഒരു ബേക്കറിയിലും മൂന്ന് പലചരക്ക്/പച്ചക്കറിക്കടകളിലുമാണ് പരിശോധന നടത്തിയത്.  ത്രാസ് മുദ്രവെക്കാത്തതിന് ഒരു സ്ഥാപനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് രണ്ടായിരം രൂപ പിഴ ചുമത്തി.  വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കേസുകളെടുത്തു.അതത് ദിവസത്തെ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്നും ലൈസന്‍സുകള്‍ യഥാസമയം പുതുക്കി സൂക്ഷിക്കണമെന്നും ത്രാസുകള്‍ യഥാസമയം പരിശോധിച്ച് മുദ്ര വെക്കണമെന്നും വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.സന്തോഷ്‌കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ പി.പ്രവീണ്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് പി.ബി.ഷിബി എന്നിവര്‍ പങ്കെടുത്തു.  വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date