Skip to main content

കിക്മയില്‍ എന്‍.യു.എല്‍.എം കോഴ്‌സുകളുടെ ഇന്റര്‍വ്യൂ

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് ഡിസംബര്‍ നാലിന് രാവിലെ 10 മുതല്‍ കിക്മ ക്യാമ്പസില്‍ ഇന്റര്‍വ്യൂ നടത്തും. പ്ലസ്ടുവാണ് പാസ്സാണ് അടിസ്ഥാന യോഗ്യത. 18 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകള്‍ കിക്മ വെബ്‌സൈറ്റിലും (www.kicmakerala.in) കിക്മ ഓഫീസിലും ലഭ്യമാണ്. നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്ത മേല്‍ പറഞ്ഞ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290/9995302006.

പി.എന്‍.എക്‌സ്.5061/17

date