Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അഞ്ച് ലക്ഷം നൽകി

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 5 ലക്ഷം രൂപ സംഭാവന ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർ ഒരു ദിവസത്തെ വേതനവും നൽകി. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെക്കും ജീവനക്കാരുടെ ചെക്കും കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് കൈമാറി. ചടങ്ങിൽ തൊഴിൽ വകുപ്പ്  സെക്രട്ടറി കെ. വാസുകി, ലേബർ കമ്മീഷണർ ഡോ. വീണ എൻ മാധവൻ, ബോർഡ് അംഗം കെ. ശശാങ്കൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. എസ്. മുഹമ്മദ് സിയാദ്, തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സ്മിത എസ്. ആർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3848/2024

date