Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10 വരെ www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560333.

പി.എൻ.എക്‌സ്. 3851/2024

date