Skip to main content

തൊഴിൽ പരിശീലന പദ്ധതി

പട്ടികജാതി വിഭാഗത്തിലെ ബി.എസ്.സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ് / എഞ്ചിനീയറിംഗ് / ഹെൽത്ത് ഇൻസ്‌പെക്ടർ / ഐ.ടി.ഐ കോഴ്‌സുകൾ വിജയിച്ച യുവതീ-യുവാക്കൾക്കും ദേശീയ-അന്തർ ദേശീയ കലാ/ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം,  തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 11 വൈകിട്ട് അഞ്ചിന് മുൻപായി വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232

date