Skip to main content

സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് (2024-25)   ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഒക്ടോബർ 15 നകം സമർപ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് https://schemes.wcd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2700708

date