Skip to main content

*ബാലസൗഹൃദ ഭവനം*

 മലപ്പുറം ജില്ലയില്‍ ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍  യൂണിറ്റിന്റെ  സഹകരണത്തോടെ ബ്ലോക്ക് - മുനിസിപ്പാലിറ്റി തല അദാലത്തുകള്‍ ആരംഭിച്ചു. വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന കൊണ്ടോട്ടി ബ്ലോക്ക് - മുനിസിപ്പാലിറ്റി തല അദാലത്ത് സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാഠി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.സുരേഷ് അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ.രാജേഷ് പുതുക്കാട് ക്ലാസെടുത്തു. മെമ്പര്‍മാരായ അഡ്വ. പി.ജാബിര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍,  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് അഫ്‌സല്‍, മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ഫിറോസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആശമോള്‍ കെ.വി എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സാജിത അറ്റാശ്ശേരി സ്വാഗതവും കൊണ്ടോട്ടി ശിശു വികസന പദ്ധതി ഓഫീസര്‍ കെ.റംലത്ത് നന്ദിയും പറഞ്ഞു.

date