Skip to main content

ജില്ലയിൽ പുഷ്പകൃഷി ലാഭകരം: സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൂവിളി -2024, പുഷ്പകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും,എം എൽ എ യുമായ ആൻറണി രാജു പ്രകാശനം നിർവഹിച്ചു. ഐ ബി സതീഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. അരുവിക്കര എം എൽ എ ശ്രീ ജി സ്റ്റീഫൻ, എം എൽ എ മാരായ സി കെ ഹരീന്ദ്രൻ, വി കെ പ്രശാന്ത്, എ.ഡി.എം വിനീത് കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ബിജു വി എസ്, പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫീസർ അനിൽ കുമാർ എസ്, ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി എന്നിവർ പങ്കെടുത്തു.

ജില്ലയിലെ പുഷ്പകൃഷി ലാഭകരമാണെന്നാണ് സർവ്വേ റിപ്പോർട്ട്. പുഷ്പകൃഷിയുടെ സാധ്യതകൾ സംബന്ധിച്ചും പൂകൃഷിയിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചും ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി അവതരണം നടത്തി.

date