Skip to main content

*നവോദയാ 11-ാം ക്ലാസ് പ്രവേശനം*

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള പതിനൊന്നാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  2025 ഫെബ്രുവരി എട്ടിന് പരീക്ഷ നടക്കും. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും 01.06.2008 നും 31.07.2010നും ഇടയില്‍ ജനിച്ചവരും  ആയിരിക്കണം. http:cbseitms.nic.in/2024/nvsix എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30.10.2024. വിവരങ്ങള്‍ക്ക്: 04952 450350.

date