ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം
ഡിജിറ്റൽ ക്രിയേറ്റേഴ്‌സാവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സാകുന്നതിനാണ് പരിശീലനം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ യൂട്യൂബ്, മെറ്റ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. 18 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ പതിനഞ്ചാം തീയതിക്ക് മുൻപ് creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കേണ്ടതാണ്.
പി.എൻ.എക്‌സ്. 4482/2024
- Log in to post comments