Post Category
കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04936-203338.
date
- Log in to post comments