Skip to main content

എയ്ഡ്സ് ദിനം :  വിദ്യാര്‍ഥികള്‍ക്ക് സ്കിറ്റ് മത്സരം

 

    ലോക എയ്ഡ്സ് ദിനത്തിന്‍റെ ഭാഗമായി ജില്ലയിലെ നഴ്സിങ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നവംബര്‍ 30ന് സ്കിറ്റ് മത്സരം നടത്തുന്നു. 'എച്ച്.ഐ.വി.അണുബാധയും യുവജനങ്ങളും ' എന്നതാണ് വിഷയം. ഒരു സ്ഥാപനത്തെ പ്രതിനിധീകരിച്ച് പരമാവധി ഏഴുപേര്‍ അടങ്ങുന്ന ഒരരു സംഘത്തിന് പങ്കെടുക്കാം. നവംബര്‍ 30 രാവിലെ 10ന് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള ഗവ.നഴ്സിങ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം നടത്തുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നേരിട്ട് വേദിയിലെത്തുകയോ താഴെ കൊടുക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9446381289,9846942373.

date