Skip to main content

പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ :  വിവിധ വായ്പകള്‍ക്ക് അപേക്ഷിക്കാം

 

    കേരള സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍റേയും ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെയും സഹായത്തോടെ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിന് വിവിധ വായ്പാ പദ്ധതികള്‍ക്ക്  അപേക്ഷ ക്ഷണിച്ചു.    'പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി' (രണ്ട് ലക്ഷം),ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന (50,000) , ഡീസല്‍ ഓട്ടോറിക്ഷാ പദ്ധതി (2.30 ലക്ഷം) എന്നിവയ്ക്ക് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും  ഓട്ടോ ടാക്സി പദ്ധതിയില്‍ ( 3.70 ലക്ഷം) പട്ടികജാതിക്കാര്‍ക്കുമാണ് വായ്പ അനുവദിക്കുക.
    അപേക്ഷകര്‍ അതത് വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 50 നും മധ്യേ പ്രായമുള്ളവരുമാവണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. അനുവദിക്കുന്ന വായ്പ സ്വയംതൊഴില്‍ പദ്ധതി തുടങ്ങുന്നതിന് (കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഉപയോഗിക്കാം. 
    വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച്  വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. 
ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനയ്ക്ക് നാല് ശതമാനമാണ് പലിശ.ഓട്ടോ ടാക്സി - ഡീസല്‍ ഓട്ടോറിക്ഷാ പദ്ധതികള്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടാവണം.  വായ്പയ്ക്ക് അര്‍ഹരായവര്‍ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ മാനെജര്‍,    കേരള സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍,    നൈനാന്‍സ് കോംപ്ലക്സ്,     മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട് - 678 001 വിലാസത്തില്‍ ലഭിക്കും ഫോണ്‍ നമ്പര്‍ : 0491 2544411.
 

date