Skip to main content
 സൗഹാര്‍ദ്ദം 2017 സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പൂതാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജാ ഷിബു നിര്‍വഹിക്കുന്നു.

സൗഹാര്‍ദ്ദം 2017 സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് തുടങ്ങി

 

                ഹോമിയോപ്പതി വകുപ്പ് അയുഷ് നടപ്പിലാക്കിവരുന്ന  നവംബര്‍ 27 മുതല്‍ ഡിസംബര്‍ 27 വരെ നീണ്ടുനില്‍ക്കുന്ന സൗഹാര്‍ദ്ദം 2017 സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പൂതാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജാ ഷിബു നിര്‍വ്വഹിച്ചു. ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്‍പ്പാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. സോമന്‍, ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിവരിച്ചു. വാര്‍ഡ് മെനമ്പര്‍മാരായ എം.കെ. ബാലന്‍, എം.എസ്.സാബു, റിയാസ്, സുനിമോള്‍, ശ്രീജിത്ത്, സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എം. അജിത് സ്വാഗതവും, ആയുഷ്മാന്‍ ഭവ: പ്രൊജക്ട് ഓഫീസര്‍ ഡോ. എം. പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

                സദ്ഗമയ പ്രൊജക്ട് ഓഫീസര്‍ ഡോ. ജെറാള്‍ഡ് ജയകുമാര്‍, സീതാലയം പ്രൊജക്ട് ഓഫീസര്‍ ഡോ. ജി.ജിഷ, ഡോ. എം. പ്രേമചന്ദ്രന്‍ എന്നിവര്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ക്ലാസുകള്‍ എടുത്തു. ഡോ. കെ. സുനില്‍ കുമാര്‍ ജീവിത-ശൈലീരോഗ-പ്രതിരോധ-യോഗാ ക്ലാസും പരിശീലനവും നല്‍കി.  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ മേരി ജോര്‍ജ്ജ്സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഇ.എ. അനിത, എന്നിവര്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചു. ഡോ. മഞ്ജു മെറ്റില്‍ഡ, ഡോ. രമ്യ എ.ജി., ഡോ. ഷാജന്‍ എം. പണിക്കര്‍, ഡോ. റബീബ എം.കെ.എന്നിവരും ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് ചികിത്സയും നിര്‍ദ്ദേശങ്ങളും നല്‍കി. ക്യാമ്പില്‍ 220 രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി.

                 ഡിസംബര്‍ 9-ന്  തൊണ്ടര്‍നാട്, 11ന് മുളളന്‍ക്കൊല്ലി, 16 ന് പുല്‍പ്പളളി, 18ന് സുല്‍ത്താന്‍ ബത്തേരി, ഓടപ്പളളം,  21 ന് മൂപ്പൈനാട് എന്നിവിടങ്ങളില്‍ തുടര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.

 

 

date