Skip to main content

ആടുവസന്ത :സൗജന്യ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചു

ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരക വൈറസ് രോഗമായ ആടുവസന്തയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് കുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചു. വായുവിലൂടെ പകരുന്ന ഈ രോഗത്തെ പ്രതിരോധകുത്തിവെയ്പ്പിലൂടെ മാത്രമേ നിയന്ത്രിക്കുവാന്‍ സാധിക്കൂ. ഇടുക്കി ജില്ലയില്‍ 102432 ആടുകളുണ്ടെന്നാണ് കണക്ക്. നാല് മാസത്തിന് മുകളില്‍  പ്രായമുള്ളവയ്ക്കാണ് കുത്തിവെയ്പ്പ് നല്‍കുക. വാക്സിനേഷനായി രൂപീകരിച്ചിരിക്കുന്ന സ്‌ക്വാഡുകള്‍ വീടുകളിലെത്തി സൗജന്യമായി നവംബര്‍ 5 വരെ  കുത്തിവയ്പ്പ് നല്കുകും. കര്‍ഷകര്‍ സംശയനിവാരണത്തിനായി അതത് മൃഗാശുപത്രികളുമായി  ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
 

date