Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

വയനാട് ലോക്‌സഭാമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, സി.സി.ടി.വി, കാമറ, ലാന്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍, മറ്റ് വിഡിയോഗ്രാഫി ഉപകരണങ്ങള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജില്ലാകലക്ടര്‍ & ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കുന്ന ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് `കമ്പ്യൂട്ടര്‍, യു.പി.എസ്, സി.സി.ടി.വി, വിഡിയോഗ്രാഫി  ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് എഴുതിയിരിക്കണം. മുദ്രവച്ച ക്വട്ടേഷനുകള്‍  ഒക്ടോബര്‍ 19ന് വൈകീട്ട് മൂന്നിന് മുമ്പ് കലക്ടറേറ്റില്‍ ലഭിക്കണം. 19ന് വൈകീട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ആവശ്യമുള്ള ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ കലക്ടറേറ്റില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ബന്ധപ്പെടാവുന്നതാണ്.

date