Skip to main content

ഇ-ടെൻഡർ

2024 നവംബർ മാസം മുതൽ ഒരു വർഷ കാലത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യസ ഓഫീസുകളിലും എത്തിക്കുന്നതിന് 8 മുതൽ 12 വരെ ടൺ കപ്പാസിറ്റി ഉള്ളതും ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതുമായ ടാക്സി പെർമിറ്റ് ഉള്ള കണ്ടെയിനർ വാഹനങ്ങളുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ദർഘാസ് ഇ-ടെൻഡർ മുഖേന ഓൺലൈനായി സമർപ്പിക്കാം. ദർഘാസ് ഓൺലൈനായി ഒക്ടോബർ 31 വൈകിട്ട് 9 മണി വരെ സമർപ്പിക്കാം. തീയതി. ഇ-ടെൻഡർ തുറക്കുന്ന തീയതി നവംബർ 4 വൈകിട്ട് 3 മണി. അടങ്കൽ തുക, ദർഘാസ് ഫീസ്, നിരതദ്രവ്യം എന്നിവ സംബന്ധിച്ച വിവരം etenders.kerala.gov.in സർക്കാർ വെബ്സൈറ്റിൽ Tender ID: 2024_CGE_697941_1 പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ എഫ് സെക്ഷൻ സൂപ്രണ്ടുമായി ബന്ധപ്പെടാം. ഫോൺ: 0471 – 2546825.

പി.എൻ.എക്‌സ്. 4722/2024

date